ശബരിമല പതിനെട്ടാംപടിക്ക്​ മുകളിൽ ഹൈട്രോളിക്​ മേൽക്കൂര ഒരുങ്ങുന്നു

ശബരിമല: സന്നിധാനത്ത്​ പതിനെട്ടാംപടിക്ക്​ മുകളിൽ ഹൈട്രോളിക്​ മേൽക്കൂര ഒരുങ്ങുന്നു. ​തിങ്കളാഴ്ച രാവിലെ പ്രത്യേക പൂജകളോടെ ദേവസ്വംബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ ദീപംതെളിച്ച്​ നിർമാണത്തിന്​ തുടക്കംകുറിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ തുടങ്ങിയവരും സംബന്ധിച്ചു. ഹൈദരാബാദ്​ ആസ്ഥാനമായ വിശ്വാസമുദ്ര കൺസ്​ട്രക്​ഷൻ കമ്പനിയാണ്​ 70 ലക്ഷം രൂപ മുടക്കി മേൽക്കൂര നിർമിച്ചു​നൽകുന്നത്​. മൂന്നുമാസത്തിനകം പൂർത്തീകരിക്കും. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കുകയും അല്ലാത്തസമയം ഇരുവശങ്ങളിലേക്കും മടക്കിവെക്കുകയും ചെയ്യാവുന്നതാണ്​. നിലവിൽ മഴസമയത്ത്​ ടാർപോളിൻ വലിച്ചുകെട്ടിയാണ്​ പടിപൂജ നടത്തുന്നത്​. മുമ്പ്​ ഗ്ലാസ്​ മേൽക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്ന വിധിപ്രകാരം പൊളിച്ചുമാറ്റുകയായിരുന്നു. ചിത്രംPTG 26 SABARI ROOF ശബരിമല പതിനെട്ടാംപടിക്ക്​ മുകളിലെ ഹൈട്രോളിക്​ മേൽക്കൂര നിർമാണത്തിന്​ തുടക്കംകുറിച്ച്​ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. കെ. അനന്ദഗോപൻ ദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.