Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:07 AM GMT Updated On
date_range 17 May 2022 12:07 AM GMTശബരിമല പതിനെട്ടാംപടിക്ക് മുകളിൽ ഹൈട്രോളിക് മേൽക്കൂര ഒരുങ്ങുന്നു
text_fieldsbookmark_border
ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടിക്ക് മുകളിൽ ഹൈട്രോളിക് മേൽക്കൂര ഒരുങ്ങുന്നു. തിങ്കളാഴ്ച രാവിലെ പ്രത്യേക പൂജകളോടെ ദേവസ്വംബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ ദീപംതെളിച്ച് നിർമാണത്തിന് തുടക്കംകുറിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ തുടങ്ങിയവരും സംബന്ധിച്ചു. ഹൈദരാബാദ് ആസ്ഥാനമായ വിശ്വാസമുദ്ര കൺസ്ട്രക്ഷൻ കമ്പനിയാണ് 70 ലക്ഷം രൂപ മുടക്കി മേൽക്കൂര നിർമിച്ചുനൽകുന്നത്. മൂന്നുമാസത്തിനകം പൂർത്തീകരിക്കും. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കുകയും അല്ലാത്തസമയം ഇരുവശങ്ങളിലേക്കും മടക്കിവെക്കുകയും ചെയ്യാവുന്നതാണ്. നിലവിൽ മഴസമയത്ത് ടാർപോളിൻ വലിച്ചുകെട്ടിയാണ് പടിപൂജ നടത്തുന്നത്. മുമ്പ് ഗ്ലാസ് മേൽക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്ന വിധിപ്രകാരം പൊളിച്ചുമാറ്റുകയായിരുന്നു. ചിത്രംPTG 26 SABARI ROOF ശബരിമല പതിനെട്ടാംപടിക്ക് മുകളിലെ ഹൈട്രോളിക് മേൽക്കൂര നിർമാണത്തിന് തുടക്കംകുറിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ദഗോപൻ ദീപം തെളിക്കുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story