'എംറൂബ്​' നാളെ മുതൽ പ്രവർത്തനസജ്ജമാകും

കോട്ടയം: പ്രകൃതിദത്ത റബറിന്‍റെ ഇ-വിപണന സംവിധാനമായ എംറൂബിന്‍റെ ബീറ്റ വേർഷൻ ബുധനാഴ്ച മുതൽ പ്രവർത്തനസജ്ജമാകും. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ സിൽവർ ജൂബിലി ഹാളിൽ രാവിലെ 10.30ന്​ നടക്കുന്ന യോഗത്തിൽ റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റബറിനെ വിപണികളിൽ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതൽ സുതാര്യത നൽകുകയും ചെയ്ത്​ നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്തുകയാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിലൂടെ റബർ ബോർഡ് ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള റബറിന്റെ ഗ്രേഡ് അനുസരിച്ച് അത് ആവശ്യമുള്ള യഥാർഥ ഉപഭോക്താവിന് വിൽക്കാൻ പലപ്പോഴും കർഷകർക്കും സഹകരണ സംഘങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഗുണമേന്മയുള്ള റബർ ഉൽപാദിപ്പിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ ഇത് കാരണമാകുന്നു. റബർ വ്യാപാരികളുടെ എണ്ണവും കുറയുന്നതായാണ് കാണുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തൻ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം തുടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.