ബി.ജെ.പി മാപ്പു പറയണം -ജമാഅത്ത് കൗൺസിൽ

പത്തനംതിട്ട: മുഹമ്മദ് നബിയെക്കുറിച്ച ബി.ജെ.പി വക്താവിന്‍റെ പരാമർശം അവരുടെ ഇസ്​ലാം വിരുദ്ധ നിലപാടുകളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും ഇതിന്​ ഉത്തരവാദപ്പെട്ടവർ ലോകത്തോട്​ മാപ്പു പറയണമെന്നും കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ കമാൽ എം. മാക്കിയിൽ, വർക്കിങ്​ ചെയർമാൻ ഡോ. ജഹാംഗീർ, ട്രഷറർ സി.ഐ പരീത് എറണാകുളം, സെക്രട്ടേറിയറ്റ് അംഗങ്ങളായ പറമ്പിൽ സുബൈർ, മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ജലീൽ മൗലവി അഞ്ചൽ, ഇല്യാസ് ജാഫ്ന തൃശൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.