നടക്കൽ- കുഴിവേലി റോഡ്​ തകർന്നു

ഈരാറ്റുപേട്ട: നടക്കൽ- കുഴിവേലി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈരാറ്റുപേട്ടയെയും പൂഞ്ഞാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. റോഡിനു സമീപത്താണ് ജി.വി. രാജ സ്റ്റേഡിയം, ഗൈഡൻസ് പബ്ലിക് സ്കൂൾ, ദാറുൽ ഖുർആൻ ഹിഫ്ള് കോളജ്, അൽ ഫിത്വ്‌റ ഇസ്​ലാമിക് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങൾ. പ്രദേശത്തെ മിക്ക സ്കൂളിലെയും ബസുകൾ ഈ റോഡിലൂടെയാണ്​ കടന്നുപോകുന്നത്​​. ഈരാറ്റുപേട്ട നഗരസഭയിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന റോഡുകളിൽ ഒന്നാണിത്. റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. photo .................തകർന്ന നടക്കൽ- കുഴിവേലി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.