ഡയറക്​ടർ സ്ഥാനത്തുനിന്ന്​ നീക്കിയതിനെ നിയമപരമായി നേരിടും -ഡോ. നന്ദകുമാർ

കോട്ടയം: എം.ജി സർവകലാശാല നാനോ റിസർച്​​ സൻെറർ ഡയറക്​ടർ സ്ഥാനത്തുനിന്ന്​ നീക്കിയതിനെ നിയമപരമായി നേരിടുമെന്ന്​ ഡോ. നന്ദകുമാർ കളരിക്കൽ. ഹൈകോടതി നേര​േത്ത റദ്ദാക്കിയ ആരോപണങ്ങളുടെ പേരിൽ പ്രാഥമിക അന്വേഷണം പോലുമില്ലാതെ​യാണ്​ തനിക്കെതിരെ നടപടിയെടുത്തത്​. ജാതി വിവേചനം സംബന്ധിച്ച കേസ്​ 2017ൽ കോടതി റദ്ദാക്കിയതാണ്​. എന്നിട്ടും തനിക്കെതിരെ സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ രാഷ്​ട്രീയപ്രേരിതമായി പ്രചാരണം നടത്തുകയാണ്​. ഗവേഷകൻ എന്ന നിലയിൽ തനിക്ക്​ ഏറെ തിരക്കുകളുണ്ട്​. അതിനാൽ ഡയറക്​ടർ സ്ഥാനം തിരിച്ചുപിടിക്കുന്നതിൽ ഒട്ടും താൽപര്യം ഇല്ല. എന്നാൽ, നിരപരാധിത്വം വെളിപ്പെടുത്താനാണ്​ അതിനു തയാറാകുന്നതെന്നും നന്ദകുമാർ ഫ്രാൻസിൽനിന്ന്​ അറിയിച്ചു. ഫ്രാൻസിലെ ലൊറെയ്​ൻ സർവകലാശാല പ്രഫസർ കൂടിയായ ഇദ്ദേഹം അന്താരാഷ്​ട്ര പഠനഗവേഷണത്തി​ൻെറ ഭാഗമായി ജീൻ ലാമർ ഇൻസ്​റ്റിറ്റ്യൂട്ടിലാണുള്ളത്​. ഡിസംബറിലേ മടങ്ങിയെത്തൂ. ദീപ പി. മോഹ​ൻെറ നിരാഹാരസമരം സമവായത്തിലെത്തിക്കുന്നതി​ൻെറ ഭാഗമായാണ്​ ഇൻറർനാഷനൽ ആൻഡ്​ ഇൻറർ യൂനിവേഴ്​സിറ്റി സൻെറർ ഫോർ നാനോ സയൻസ്​ ആൻഡ്​ നാനോ ടെക്​നോളജിയുടെ (ഐ.ഐ.യു.സി.എൻ.എൻ.) ചുമതല ഡോ. നന്ദകുമാറിൽനിന്ന്​ മാറ്റി വി.സി ഡോ. സാബു തോമസിന്​​ കൈമാറിയത്​. പടം: KTG DR NANDAKUMAR KALARIKKAL-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.