Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:00 AM GMT Updated On
date_range 9 Nov 2021 12:00 AM GMTഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെ നിയമപരമായി നേരിടും -ഡോ. നന്ദകുമാർ
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാല നാനോ റിസർച് സൻെറർ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് ഡോ. നന്ദകുമാർ കളരിക്കൽ. ഹൈകോടതി നേരേത്ത റദ്ദാക്കിയ ആരോപണങ്ങളുടെ പേരിൽ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്. ജാതി വിവേചനം സംബന്ധിച്ച കേസ് 2017ൽ കോടതി റദ്ദാക്കിയതാണ്. എന്നിട്ടും തനിക്കെതിരെ സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ രാഷ്ട്രീയപ്രേരിതമായി പ്രചാരണം നടത്തുകയാണ്. ഗവേഷകൻ എന്ന നിലയിൽ തനിക്ക് ഏറെ തിരക്കുകളുണ്ട്. അതിനാൽ ഡയറക്ടർ സ്ഥാനം തിരിച്ചുപിടിക്കുന്നതിൽ ഒട്ടും താൽപര്യം ഇല്ല. എന്നാൽ, നിരപരാധിത്വം വെളിപ്പെടുത്താനാണ് അതിനു തയാറാകുന്നതെന്നും നന്ദകുമാർ ഫ്രാൻസിൽനിന്ന് അറിയിച്ചു. ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാല പ്രഫസർ കൂടിയായ ഇദ്ദേഹം അന്താരാഷ്ട്ര പഠനഗവേഷണത്തിൻെറ ഭാഗമായി ജീൻ ലാമർ ഇൻസ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഡിസംബറിലേ മടങ്ങിയെത്തൂ. ദീപ പി. മോഹൻെറ നിരാഹാരസമരം സമവായത്തിലെത്തിക്കുന്നതിൻെറ ഭാഗമായാണ് ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സൻെറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ (ഐ.ഐ.യു.സി.എൻ.എൻ.) ചുമതല ഡോ. നന്ദകുമാറിൽനിന്ന് മാറ്റി വി.സി ഡോ. സാബു തോമസിന് കൈമാറിയത്. പടം: KTG DR NANDAKUMAR KALARIKKAL-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story