മുടങ്ങിയജലവിഭവ പദ്ധതികൾ പൂർത്തിയാക്കാൻ ജോസ് കെ. മാണി തയാറാകണം- മാണി സി. കാപ്പൻ

പാലാ: പാലായിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ജോസ് കെ. മാണി ത​ൻെറ പാർട്ടിയുടെ മന്ത്രി ഭരിക്കുന്ന ജലവിഭവ വകുപ്പി​ന്​ കീഴിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ച്​ പാലായോട് ആത്മാർഥത കാട്ടാൻ തയാറുണ്ടോയെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പാലായിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ മുഴുവൻ ജോസ് കെ. മാണിയാണെന്ന അവകാശങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പിനുകീഴിൽ കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത് പണം അനുവദിച്ച രാമപുരം കുടിവെള്ളപദ്ധതി, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവയുടെ പൂർത്തീകരണത്തിന് മന്ത്രി റോഷി അഗസ്​റ്റിനെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഇതിനുപകരം മറ്റ്​ മന്ത്രിമാരുടെ വകുപ്പിലെ കാര്യങ്ങളിൽ അവകാശവാദം ഉന്നയിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് അപ്രോച് റോഡിനുള്ള സ്ഥലംപോലും ഏറ്റെടുക്കാതെയാണ് കളരിയാന്മാക്കൽ കടവ് പാലം പൂർത്തീകരിച്ചത്. ഇതിനായും സർക്കാറിനെക്കൊണ്ട് പണം അനുവദിപ്പിച്ചിട്ടുണ്ട്. ചേർപ്പുങ്കൽ സമാന്തരപാലവും അനിശ്ചിതത്വത്തിലായിരുന്നു. അതി​ൻെറ പ്രവർത്തനങ്ങളും പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ജോസ് കെ. മാണി ഇടതുമുന്നണിയിൽ വരുന്നതിനും മുമ്പ് 2020 ആഗസ്​റ്റിലാണ് പാലാ ബൈപാസി​ൻെറ നവീകരണത്തിന്​ സർക്കാർ 10.10 കോടി രൂപ അനുവദിച്ചതെന്ന കാര്യം എം.എൽ.എ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.