ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ് ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരി: 45ാമത് സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ഡിസംബര്‍ മൂന്ന്​ മുതല്‍ എട്ടുവരെ ചങ്ങനാശ്ശേരി എസ്.ബി കോളജിലും അസംപ്ഷന്‍ കോളജിലുമായി ജില്ല ബാസ്‌കറ്റ് ബാള്‍ അസോ. ആഭിമുഖ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. ചാമ്പ്യന്‍ഷിപ്പി​ൻെറ ആദ്യ സംഘാടക സമിതി യോഗം എസ്.ബി കോളജ് പടിയറ ഹാളില്‍ നടന്നു. പ്രിന്‍സിപ്പൽ ഫാ. റെജി പി.കുര്യച്ചന്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ജില്ല ബാസ്‌കറ്റ്‌ബാള്‍ അസോ. സെക്രട്ടറി ബിജു ഡി.തേമാന്‍, ഭാരവാഹികള്‍, വിവിധ കോളജ്, സ്‌കൂള്‍ കായിക അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശ്ശേരിയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന ബാസ്‌കറ്റ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആദിത്യം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.