പാലങ്ങളുടെ ഉറപ്പ്​ പരിശോധിക്കണം -അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി: ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ തകർന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ പാലങ്ങളുടെയും ഉറപ്പ് പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിൽ പാലം ഉയർത്തിപ്പണിയുകയും ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. ഇരുപത്തിയാറാം മൈൽ പാലം, ഇളങ്കാട് പാലം, ചിറ്റാറ്റിൻകര പാലം, ഓരുങ്കൽ കടവ് കോസ്‌വേ, മൂക്കൻപെട്ടി കോസ്‌വേ, മുണ്ടക്കയം കോസ്‌വേ, കാവുംകടവ് പാലം, കടവനാട് കടവ് പാലം, പഴയിടം കോസ്‌വേ, എന്നീ പൊതുമരാമത്ത് പാലങ്ങളാണ് പ്രധാനമായും അപകടാവസ്ഥയിലുള്ളത്. മുൻവർഷങ്ങളിലെ പ്രളയത്തിൽ കൈവരികൾ തകർന്ന മുണ്ടക്കയം കോസ്​വേ, ചിറ്റാറ്റിൻകര പാലം എന്നിവയുടെ കൈവരികൾ എം.എൽ.എയുടെ പ്രത്യേക ഇടപെടൽ മൂലം അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്. ഈ കോസ്​വേകളും പ്രളയത്തിൽ കൈവരികളും മറ്റും തകർന്ന് വീണ്ടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.