കോട്ടയം: മൂലധന താൽപര്യങ്ങളും വർഗീയതയും ഇന്ത്യൻ മാധ്യമങ്ങളുടെ മേൽ പിടിമുറുക്കിയതായി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ്. അധികാരത്തിൻെറ മുഖത്തുനോക്കി സത്യം പറയാൻ കെൽപ്പുള്ള മാധ്യമങ്ങളുടെ എണ്ണം ഇന്ന് കുറവാണ്. മാധ്യമങ്ങൾ തങ്ങളുടെ മഹത്തായ പാരമ്പര്യവും ഉജ്ജ്വലചരിത്രവും ഉയർത്തിപ്പിടിക്കേണ്ട അതിനിർണായക ഘട്ടമാണിത്. തങ്ങളെഴുതുന്ന ഒാരോ വരിയും സത്യവും വസ്തുനിഷ്ഠവും കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്താൻ മാധ്യമപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൻെറ ഒരുവർഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജനങ്ങളുടെയും അധികാരത്തിൻെറയും നടുവിലല്ല, ജനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നടുവിലാണ് മാധ്യമങ്ങളുടെ സ്ഥാനം. മാധ്യമങ്ങൾ കടമ നിർവഹിക്കപ്പെടുന്നത് സത്യസന്ധമായ വാർത്ത ജനങ്ങളെ അറിയിക്കുേമ്പാഴാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇരിക്കാൻ പറയുേമ്പാൾ മുട്ടിലിഴഞ്ഞ മാധ്യമങ്ങളുണ്ടായിരുന്നു. ഇന്ന് മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റംവന്നു. മാധ്യമപ്രവർത്തനരംഗം വ്യവസായമായി. ലാഭം ലക്ഷ്യമായതോടെ അതുവരെ ഉയർത്തിപ്പിടിച്ച ജനാധിപത്യത്തിൻെറ കാതലായ മൂല്യങ്ങളിൽ വെള്ളം േചർക്കേണ്ടി വരുമെന്നും എം.ബി. രാജേഷ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ആക്ടിങ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, 'മനോരമ' സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, ബി.ജെ.പി ജില്ല പ്രസിഡൻറ് ലിജിന്‍ ലാല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ടി.പി. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എസ്. സനിൽകുമാർ സ്വാഗതവും ട്രഷറർ ദിലീപ് പുരക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.