Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂലധന താൽപര്യങ്ങളും...

മൂലധന താൽപര്യങ്ങളും വർഗീയതയും മാധ്യമങ്ങളുടെ മേൽ പിടിമുറുക്കി -സ്പീക്കര്‍

text_fields
bookmark_border
കോട്ടയം: മൂലധന താൽപര്യങ്ങളും വർഗീയതയും ഇന്ത്യൻ മാധ്യമങ്ങളുടെ മേൽ പിടിമുറുക്കിയതായി നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ്. അധികാരത്തി​ൻെറ മുഖത്തുനോക്കി സത്യം പറയാൻ കെൽപ്പുള്ള മാധ്യമങ്ങളുടെ എണ്ണം ഇന്ന്​ കുറവാണ്​​. മാധ്യമങ്ങൾ തങ്ങളുടെ മഹത്തായ പാരമ്പര്യവും ഉജ്ജ്വലചരി​​ത്രവും ഉയർത്തിപ്പിടിക്കേണ്ട അതിനിർണായക ഘട്ടമാണിത്​. തങ്ങളെഴുതുന്ന ഒാരോ വരിയും സത്യവും വസ്​തുനിഷ്​ഠവും കുറ്റമറ്റതുമാണെന്ന്​ ഉറപ്പുവരുത്താൻ മാധ്യമപ്രവർത്തകർക്ക്​ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബി​ൻെറ ഒരുവർഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജനങ്ങളുടെയും അധികാരത്തി​ൻെറയും നടുവിലല്ല, ജനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നടുവിലാണ്​ മാധ്യമങ്ങളുടെ സ്ഥാനം. മാധ്യമങ്ങൾ കടമ നിർവഹിക്കപ്പെടുന്നത്​ സത്യസന്ധമായ വാർത്ത ജനങ്ങളെ അറിയിക്കു​േമ്പാഴാണ്​. അടിയന്തരാവസ്ഥക്കാലത്ത്​ ഇരിക്കാൻ പറയു​േമ്പാൾ മുട്ടിലിഴഞ്ഞ മാധ്യമങ്ങളുണ്ടായിരുന്നു. ഇന്ന്​ മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റംവന്നു. മാധ്യമപ്രവർത്തനരംഗം വ്യവസായമായി. ലാഭം ലക്ഷ്യമായതോടെ അതുവരെ ഉയർത്തിപ്പിടിച്ച ജനാധിപത്യത്തി​ൻെറ കാതലായ മൂല്യങ്ങളിൽ വെള്ളം ​േചർ​ക്കേണ്ടി വരുമെന്നും എം.ബി. രാജേഷ് പറഞ്ഞു. പ്രസ് ​ക്ലബ്​ പ്രസിഡൻറ്​ ​ജോസഫ്​ സെബാസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ആക്​ടിങ്​​ ചെയര്‍മാന്‍ ബി. ഗോപകുമാര്‍, 'മനോരമ' സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, ബി.ജെ.പി ജില്ല പ്രസിഡൻറ്​ ലിജിന്‍ ലാല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ്​ കെ.പി. റെജി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ടി.പി. പ്രശാന്ത്​ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എസ്​. സനിൽകുമാർ സ്വാഗതവും ട്രഷറർ ദിലീപ്​ പുരക്കൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story