എരുമേലി: പുണ്യം പൂങ്കാവനം പദ്ധതി ഭാഗമായി എരുമേലിയിൽ ശുചീകരണ യജ്ഞം നടന്നു. ശബരിമല തീർഥാടനത്തിന് മുന്നോടിയായാണ് പ്രധാന കവാടമായ എരുമേലി ശുചീകരിച്ചത്. എരുമേലി ടൗൺ, വലിയമ്പലം, കൊച്ചമ്പലം, വാവർ പള്ളി തുടങ്ങി വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സ്റ്റുഡൻറ് പൊലീസ്, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, വിദ്യാർഥികൾ, ദേവസ്വം ബോർഡ്, ജമാഅത്ത്, വിവിധ സംഘടന പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടത്തിയത്. എരുമേലി ധർമശാസ്ത ക്ഷേത്രാങ്കണത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ നേതൃത്വം നൽകി. എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ് കുട്ടി, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി.പി. സതീഷ് കുമാർ, ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി, ജമാഅത്ത് പ്രസിഡൻറ് പി.എ ഇർഷാദ്, പുണ്യം പൂങ്കാവനം പദ്ധതി കോഡിനേറ്റർമാരായ അശോക് കുമാർ, എം.എസ്. ഷിബു, എസ്.എച്ച്.ഒ എം. മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ, സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.