മുണ്ടക്കയത്ത്​ ഹാരിസൺസി​െൻറ ഭൂമി അളക്കാതെ പുറ​േമ്പാക്ക്​ നിർണയിക്കാൻ വീണ്ടും നീക്കം

മുണ്ടക്കയത്ത്​ ഹാരിസൺസി​ൻെറ ഭൂമി അളക്കാതെ പുറ​േമ്പാക്ക്​ നിർണയിക്കാൻ വീണ്ടും നീക്കം പത്തനംതിട്ട: മുണ്ടക്കയത്ത്​ ഹാരിസൺസി​ൻെറ ​ൈകവശഭൂമി അളക്കാതെ പുറ​േമ്പാക്ക്​ നിർണയിക്കാൻ വീണ്ടും തഹസിൽദാറുടെ നീക്കം. പുറ​േമ്പാക്കിലെ താമസക്കാരുടെ വീടുകൾ അപ്പാടെ പ്രളയത്തിൽ നിലംപരിശായിരുന്നു. ഈ അവസരം മുതലെടുത്ത്​ അളവ്​ നടത്താനാണ്​ നീക്കംനടക്കുന്നത്​. തിങ്കളാഴ്​ച ഭൂമി അളക്കുമെന്ന്​ കാട്ടി തഹസിൽദാർ നോട്ടീസ്​ നൽകി​. മുണ്ടക്കയം പഞ്ചായത്തിൽ മണിമലയാറി​ൻെറ തീരത്ത്​ എടക്കുന്നം വില്ലേജിൽ വെള്ളനാടിയിലാണ്​ ഹാരിസൺസി​നുവേണ്ടി പാവങ്ങളെ കുടിയിറക്കി അവരുടെ ​ൈകവശ ഭൂമികൂടി ഹാരിസൺസിന്​ നേടിക്കൊടുക്കാൻ തഹസിൽദാർ ശ്രമിക്കുന്നത്​. ഇവിടെ താമസിച്ചിരുന്ന 53 കുടുംബങ്ങളിൽ 51 പേരുടെ വീടുകൾ പൂർണമായും പ്രളയം കവർന്നിരുന്നു. കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സമരം നടത്തുന്ന കുടുംബങ്ങൾ വീട്​ നഷ്​ടമായതോടെ സമരപ്പന്തലിലാണ്​ കഴിയുന്നത്​. ആഗസ്​റ്റ്​ 24ന്​ ഇവിടെ ഭൂമി അളക്കാൻ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂസംഘം എത്തിയിരു​െന്നങ്കിലും സമരക്കാരുടെ ചെറുത്തുനിൽപ്​ മൂലം നടന്നില്ല. മുണ്ടക്കയം എസ്​റ്റേറ്റിനോട്​ ചേർന്ന്​ കുടുംബങ്ങൾ താമസിക്കുന്ന പുറ​േമ്പാക്ക്​ അളക്കണമെന്ന ആവശ്യവുമായി ഹാരിസൺസ്​ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ്​ പരിഗണിച്ച കോടതി പുറ​േമ്പാക്കിലെ താമസക്കാരായ കുടുംബങ്ങളുടെ വാദം കേൾക്കാതെ ഹാരിസൺസിന്​ അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വാദംകൂടി കേൾക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച്​ റവന്യൂസംഘം അന്ന്​ മടങ്ങുകയായിരുന്നു. ഇതനുസരിച്ച്​ കുടുംബങ്ങൾ ഹൈകോടതിയിൽ റിട്ട്​ ഹരജി ഫയൽചെയ്​തു. അതിൽ കോടതിയുടെ തീരുമാനംവരുംവരെ ഭൂമി അളക്കുന്നത്​ കോടതി തടഞ്ഞേക്കുമോ എന്ന ആശങ്കയാണ്​ തിടുക്കത്തിൽ ഭൂമി അളവുമായി തഹസിൽദാറും സംഘവും എത്താൻ കാരണമെന്ന്​ സമരക്കാർ സംശയിക്കുന്നു. മുണ്ടക്കയം എസ്​റ്റേറ്റി​േൻറതടക്കം നാല്​ തെക്കൻ ജില്ലകളിൽ ഹാരിസൺസ്​ ഭൂമി ​ൈകവശം​െവക്കുന്നതിന്​ കാട്ടുന്ന 1600/1923 നമ്പർ ആധാരം പൂർണമായും വ്യാജമാണെന്ന്​ ഫോറൻസിക്​ റിപ്പോർട്ടുണ്ട്​. ഹാരിസൺസി​ൻെറ ഭൂമി അളക്കാതെ ഇവിടെ എങ്ങനെ പുറ​േമ്പാക്ക്​ നിർണയിക്കുമെന്നാണ്​ സമരക്കാർ ചോദിക്കുന്നത്​. ഹാരിസൺസി​േൻറത്​ പൂർണമായും വ്യാജ ആധാരമാണെന്നും അവരുടെ കൈവശഭൂമി സർക്കാർ ഏ​െറ്റടുക്കുക ത​െന്ന ചെയ്യുമെന്നും അക്കാര്യത്തിൽ സർക്കാറിന്​ പൂർണ ആത്മവിശ്വാസമുണ്ടെന്നും റവന്യൂമന്ത്രി കെ. രാജൻ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതൊന്നും തങ്ങൾക്ക്​ ബാധകമ​െല്ലന്ന നിലയിലാണ്​ കാഞ്ഞിരപ്പള്ളി തഹസിൽദാറുടെ നീക്കം. ബിനു ഡി. പടം: PTL41notice തിങ്കളാഴ്​ച ഭൂമി അളക്കുമെന്നുകാട്ടി കാഞ്ഞിരപ്പള്ളി തഹസിൽദാർ സമരക്കാർക്ക്​ നൽകിയ നോട്ടീസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.