മാലിന്യം: നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ. ജൈവ മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതും ശിക്ഷാർഹമാണ്. മാത്രമല്ല മീനച്ചിലാറ്റിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും മലിനജലം ഒഴുക്കിവിടുന്നവർക്ക്​ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവുശിക്ഷയും ലഭിക്കും. നഗരസഭ ആരോഗ്യവിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന്​ സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ മാലിന്യമുക്തമാക്കുന്നതി​ൻെറ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ നിയോഗിച്ചു. വീടുകളിൽനിന്ന് പ്രതിമാസം 50 രൂപ നിരക്കിലും സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം 100 രൂപ നിരക്കിലും പുറമെ ചാക്കിന് 20 രൂപ വീതവും യൂസർ ഫീ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.