Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:07 AM GMT Updated On
date_range 14 Nov 2021 12:07 AM GMTമാലിന്യം: നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ
text_fieldsbookmark_border
ഈരാറ്റുപേട്ട: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ. ജൈവ മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതും ശിക്ഷാർഹമാണ്. മാത്രമല്ല മീനച്ചിലാറ്റിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും മലിനജലം ഒഴുക്കിവിടുന്നവർക്ക് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവുശിക്ഷയും ലഭിക്കും. നഗരസഭ ആരോഗ്യവിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ മാലിന്യമുക്തമാക്കുന്നതിൻെറ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ നിയോഗിച്ചു. വീടുകളിൽനിന്ന് പ്രതിമാസം 50 രൂപ നിരക്കിലും സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം 100 രൂപ നിരക്കിലും പുറമെ ചാക്കിന് 20 രൂപ വീതവും യൂസർ ഫീ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story