ചങ്ങനാ​േശ്ശരിയിൽ ആവശ്യത്തിന്​ കുടിവെള്ളം എത്തിക്കുമെന്ന്​ എൽ.എൽ.എ

ചങ്ങനാശ്ശേരി: തുരുത്തി കുടിവെള്ളപദ്ധതിയിൽനിന്ന്​ ചങ്ങനാ​േശ്ശരിയിലേക്ക്​ ആവശ്യത്തിന് എത്രയും വേഗം കുടിവെള്ളം എത്തിക്കുമെന്ന്​ ജോബ് മൈക്കിള്‍ എം.എല്‍.എ. തുരുത്തി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി നഗരസഭയുടെ പ്രതിഷേധം ചർച്ചചെയ്യാൻ ചേർന്ന​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കാറ്റോടു പദ്ധതിയില്‍നിന്ന്​ വെള്ളം എത്തിക്കാൻ ജല അതോറിറ്റി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരിക്ക് മാത്രമായ് തയാറാക്കിയ 370 കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകരിക്കുമെന്നും ഇതില്‍ 30 കോടി നഗരസഭക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുന്ന ബൂസ്​റ്റര്‍ പമ്പിലെ വെള്ളം ചെറുകരകുന്ന് ഓവര്‍ഹെഡ് ടാങ്കില്‍ കയറ്റാതെ നേരിട്ട് പടിഞ്ഞാറന്‍ മേഖലയിലെ വീടുകളിലേക്ക്​ നൽകണമെന്ന്​ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സാങ്കേതിക തടസ്സം ഉണ്ടെന്നും പഴയ പൈപ്പുകള്‍ പൊട്ടിപ്പോകുമെന്നും ചീഫ് എൻജിനീയര്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ സന്ധ്യ മനോജ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ്, വാട്ടര്‍ അതോറിറ്റി ചീഫ് എൻജിനീയര്‍ പ്രകാശ് ഇടിക്കുള, നഗരസഭ അംഗങ്ങളായ പി.എ. നിസാര്‍, കുഞ്ഞുമോള്‍ സാബു, പ്രിയാ രാജേഷ്, അഡ്വ. മധുരാജ്, സന്തോഷ് ആൻറണി, ടെസാ വര്‍ഗീസ്, ബീന ജോബി, റെജി കേളമ്മാട്ട്, ജോമി ജോസഫ്, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.യു മിനി, അസി.​ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എബ്രഹാം വര്‍ഗീസ്, സൂപ്രണ്ടിങ് എൻജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, എ.ഇ ജെറിന്‍ ജെ.പോള്‍ എന്നിവര്‍ സംസാരിച്ചു. ------------ KTL CHR 1 water ചങ്ങനാശ്ശേരി നഗരത്തിലെ കുടിവെള്ള വിതരണ വിഷയം ചർച്ചചെയ്യാൻ ചേർന്ന നഗരസഭ അംഗങ്ങളുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.