ബാങ്ക്​ ജീവനക്കാർ പണം തട്ടിയെന്ന്​; കലക്​ടറേറ്റിന്​ മുന്നിൽ​ സമരം

കോട്ടയം: വീടുപണിയാനെടുത്ത വായ്​പയിൽനിന്ന്​ കള്ള വൗച്ചർ ഉണ്ടാക്കി ജീവനക്കാർ 1.30 ലക്ഷം രൂപ തട്ടിയെടുത്തെന്ന്​ പരാതി. നടപടി ആവശ്യപ്പെട്ട്​ ഗൃഹനാഥൻ ഗാന്ധിസ്​ക്വയറിൽനിന്ന്​ നടന്നുവന്ന്​ കലക്​ടറേറ്റിന്​ മുന്നിൽ ഒറ്റയാൾ സമരം നടത്തി. പനച്ചിക്കാട്​ പാറപ്പറമ്പിൽ ചോഴികാട്​ മധുവാണ്​ പ്ലക്കാർഡുമേന്തി പ്രതിഷേധിച്ചത്​​. പനച്ചിക്കാട്​ സഹകരണ ബാങ്ക്​ ജീവനക്കാർക്കെതിരെയാണ്​ ആരോപണം ഉയർന്നത്​. നാലുലക്ഷം രൂപയാണ്​ വായ്​പ അനുവദിച്ചത്​. 2.70 ലക്ഷം രൂപയേ നൽകിയിട്ടുള്ളൂ.​ എന്നാൽ, പാസ്​ ബുക്കിൽ നാലര ലക്ഷം​ നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്​. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിൽ 13 വൗച്ചർ കാണിക്കേണ്ടിടത്ത്​ ഏഴ്​ വൗച്ചർ മാത്രം​ കാണിച്ചു​. വൗച്ചറിലെ ത​ൻെറ ഒപ്പ്​ വ്യാജമാണെന്ന്​ വ്യക്തമാക്കിയിട്ടും ബാങ്ക്​ അധികൃതർ അംഗീകരിച്ചിട്ടില്ല. 2020 ആഗസ്​റ്റിൽ എസ്​.പി ഓഫിസിലും തുടർന്ന്​ അസി. രജിസ്​ട്രാർക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. നവംബറിൽ മജിസ്​ട്രേറ്റ്​ കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന്​ ചിങ്ങവനം സ്​റ്റേഷനിൽനിന്ന്​ സി.ഐ വിളിപ്പിച്ച്​ മൊഴിയെടുത്തു. രണ്ടുദിവസം കഴിഞ്ഞ്​ സഹകരണ ബാങ്കിലെ പാസ്​ ബുക്ക്​ ആവശ്യപ്പെട്ടതിനെത്തുടർന്ന്​ പൊലീസിന്​ നൽകി. അതിനുശേഷം മോശം പെരുമാറ്റമാണ്​ സ്​റ്റേഷനിൽനിന്ന്​ ഉണ്ടായതെന്ന്​​ മധു പറയുന്നു​. അസി. രജിസ്​ട്രാർ ഓഫിസിൽ വിവരാവകാശപ്രകാരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. 2021 ആഗസ്​റ്റിൽ കലക്​ടർക്ക്​ പരാതി നൽകി. തുടർന്ന്,​ അസി. രജിസ്​ട്രാറുടെ ഓഫിസിൽനിന്ന്​​ വിളിക്കുകയും മൊഴിയെടുക്കുകയും ചെയ്​തു. ഇതുകഴിഞ്ഞ്​ 45 ദിവസമായിട്ടും വിവരം അറിയാനായിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും തനിക്ക്​ നീതി നൽകണമെന്നുമാണ്​ മധുവി​ൻെറ ആവശ്യം. വീടുപണി പൂർത്തിയാക്കാനാവാത്തതിനാൽ മാതാവും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന്​ താമസിക്കാനിടമില്ലെന്നും മധു പറഞ്ഞു. --------------- KTL PACHIKKADU MADHU - പനച്ചിക്കാട്​ പാറപ്പറമ്പിൽ ചോഴികാട്​ മധു കലക്​ടറേറ്റിന്​ മുന്നിൽ പ്രതിഷേധിക്കുന്നു -------------- ജലവിതരണം മുടങ്ങും കോട്ടയം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര ക്വാർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ.കെ. റോഡ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ജലവിതരണം ചൊവ്വാഴ്​ച പകൽ പൂർണമായി മുടങ്ങും. വൈകീട്ട്​ ആറോടെ പുനഃസ്ഥാപിക്കും. ---------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.