Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:12 AM GMT Updated On
date_range 23 Nov 2021 12:12 AM GMTബാങ്ക് ജീവനക്കാർ പണം തട്ടിയെന്ന്; കലക്ടറേറ്റിന് മുന്നിൽ സമരം
text_fieldsbookmark_border
കോട്ടയം: വീടുപണിയാനെടുത്ത വായ്പയിൽനിന്ന് കള്ള വൗച്ചർ ഉണ്ടാക്കി ജീവനക്കാർ 1.30 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. നടപടി ആവശ്യപ്പെട്ട് ഗൃഹനാഥൻ ഗാന്ധിസ്ക്വയറിൽനിന്ന് നടന്നുവന്ന് കലക്ടറേറ്റിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. പനച്ചിക്കാട് പാറപ്പറമ്പിൽ ചോഴികാട് മധുവാണ് പ്ലക്കാർഡുമേന്തി പ്രതിഷേധിച്ചത്. പനച്ചിക്കാട് സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നത്. നാലുലക്ഷം രൂപയാണ് വായ്പ അനുവദിച്ചത്. 2.70 ലക്ഷം രൂപയേ നൽകിയിട്ടുള്ളൂ. എന്നാൽ, പാസ് ബുക്കിൽ നാലര ലക്ഷം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിൽ 13 വൗച്ചർ കാണിക്കേണ്ടിടത്ത് ഏഴ് വൗച്ചർ മാത്രം കാണിച്ചു. വൗച്ചറിലെ തൻെറ ഒപ്പ് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടും ബാങ്ക് അധികൃതർ അംഗീകരിച്ചിട്ടില്ല. 2020 ആഗസ്റ്റിൽ എസ്.പി ഓഫിസിലും തുടർന്ന് അസി. രജിസ്ട്രാർക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. നവംബറിൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന് ചിങ്ങവനം സ്റ്റേഷനിൽനിന്ന് സി.ഐ വിളിപ്പിച്ച് മൊഴിയെടുത്തു. രണ്ടുദിവസം കഴിഞ്ഞ് സഹകരണ ബാങ്കിലെ പാസ് ബുക്ക് ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊലീസിന് നൽകി. അതിനുശേഷം മോശം പെരുമാറ്റമാണ് സ്റ്റേഷനിൽനിന്ന് ഉണ്ടായതെന്ന് മധു പറയുന്നു. അസി. രജിസ്ട്രാർ ഓഫിസിൽ വിവരാവകാശപ്രകാരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. 2021 ആഗസ്റ്റിൽ കലക്ടർക്ക് പരാതി നൽകി. തുടർന്ന്, അസി. രജിസ്ട്രാറുടെ ഓഫിസിൽനിന്ന് വിളിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് 45 ദിവസമായിട്ടും വിവരം അറിയാനായിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും തനിക്ക് നീതി നൽകണമെന്നുമാണ് മധുവിൻെറ ആവശ്യം. വീടുപണി പൂർത്തിയാക്കാനാവാത്തതിനാൽ മാതാവും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് താമസിക്കാനിടമില്ലെന്നും മധു പറഞ്ഞു. --------------- KTL PACHIKKADU MADHU - പനച്ചിക്കാട് പാറപ്പറമ്പിൽ ചോഴികാട് മധു കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു -------------- ജലവിതരണം മുടങ്ങും കോട്ടയം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര ക്വാർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ.കെ. റോഡ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ജലവിതരണം ചൊവ്വാഴ്ച പകൽ പൂർണമായി മുടങ്ങും. വൈകീട്ട് ആറോടെ പുനഃസ്ഥാപിക്കും. ---------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story