വൈക്കം: തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സൻെററും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയവും ചേർന്ന് നടത്തിയ പരിശീലനപദ്ധതിയിൽ തഴപ്പായ നെയ്ത്ത് പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി വൈക്കം താലൂക്കിലെ തെരഞ്ഞെടുത്ത വനിതകൾക്ക് പരിശീലനം നൽകി. വനിതകൾ നിർമിച്ച അതിവിപുലമായ ഉൽപന്നങ്ങളുടെയും കരകൗശല നിർമാണത്തൊഴിലാളികൾ ചിരട്ടയിലും നെല്ലോലയിലും തെങ്ങിൻതടിയിലും മറ്റും നിർമിച്ച വിവിധ ഉൽപന്നങ്ങളുടെയും മുപ്പതോളം സ്റ്റാളുകൾ വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ ഒരുക്കി. മേള 30 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.