കോട്ടയം: പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റികൾ ചൊവ്വാഴ്ച കേന്ദ്ര ഗവ. ഓഫിസുകളിലേക്ക് നടപ്പുസമരവും ധർണയും നടത്തും. 30ന് മണ്ഡലം കമ്മിറ്റികളുടെ 3ാംഘട്ട സമരത്തിൽ 100 കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധനനികുതി കുറച്ച് വില പെട്രോളിന് 70 രൂപയും ഡീസലിന് 60 രൂപയും ആക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എൻ.ടി.യു.സി അനിശ്ചിതകാല സമരം ആരംഭിച്ചത്. ------ mustttttttttttttttttttttt 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തിൽ ജില്ലയിലെ പ്രളയദുരിതം ബാധിച്ച 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. സി.ബി.എം ഇന്ത്യ ട്രസ്റ്റിൻെറ സഹകരണത്തോടെ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി, അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് വൈസ് പ്രസിഡൻറ് തോമസ് കോട്ടൂര്‍, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. --------- പടം: KTL ksss കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.