Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ധന വിലവർധന​:...

ഇന്ധന വിലവർധന​: ഐ.എൻ.ടി.യു.സി നടപ്പുസമരം ഇന്ന്

text_fields
bookmark_border
കോട്ടയം: പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കണമെന്നാവശ്യപ്പെട്ട്​ ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം കമ്മിറ്റികൾ ചൊവ്വാഴ്​ച കേന്ദ്ര ഗവ. ഓഫിസുകളിലേക്ക് നടപ്പുസമരവും ധർണയും നടത്തും. 30ന് മണ്ഡലം കമ്മിറ്റികളുടെ 3ാംഘട്ട സമരത്തിൽ 100 കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ ഫിലിപ് ജോസഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധനനികുതി കുറച്ച് വില പെട്രോളിന് 70 രൂപയും ഡീസലിന് 60 രൂപയും ആക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എൻ.ടി.യു.സി അനിശ്ചിതകാല സമരം ആരംഭിച്ചത്. ------ mustttttttttttttttttttttt 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്​ കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തിൽ ജില്ലയിലെ പ്രളയദുരിതം ബാധിച്ച 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. സി.ബി.എം ഇന്ത്യ ട്രസ്​റ്റി​ൻെറ സഹകരണത്തോടെ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിര്‍മല ജിമ്മി, അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് വൈസ് പ്രസിഡൻറ്​ തോമസ് കോട്ടൂര്‍, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. --------- പടം: KTL ksss കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story