ആർ.സി.സിയിൽ രക്തകോശങ്ങളുടെ വില വർധന: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ന​ൽ കാ​ൻ​സ​ർ സൻെറ​റി​ൽ (ആ​ർ.​സി.​സി) ര​ക്ത​കോ​ശ​ങ്ങ​ളു​ടെ വി​ല മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക്​ കേ​സെ​ടു​ത്തു. ആ​ർ.​സി.​സി ഡ​യ​റ​ക്ട​ർ നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 1960 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച വി​ല. 2019 ൽ ​കോ​ശ​ങ്ങ​ളു​ടെ വി​ല 600 രൂ​പ​യാ​യി​രു​ന്നു. 2020 ൽ ​ഇ​ത് 1700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൽ ഇ​തി​ൻെറ വി​ല 600 രൂ​പ​യാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ത്​ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് വൈ. ​ദാ​സും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.