Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:07 AM GMT Updated On
date_range 30 Nov 2021 12:07 AM GMTആർ.സി.സിയിൽ രക്തകോശങ്ങളുടെ വില വർധന: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: റീജനൽ കാൻസർ സൻെററിൽ (ആർ.സി.സി) രക്തകോശങ്ങളുടെ വില മനുഷ്യത്വരഹിതമായി വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കേസെടുത്തു. ആർ.സി.സി ഡയറക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 1960 രൂപയാണ് വർധിപ്പിച്ച വില. 2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിൽ ഇതിൻെറ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ ഇത് സൗജന്യമായാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ. ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story