പാലാ: രണ്ടരപ്പതിറ്റാണ്ടിൻെറ തലപ്പൊക്കം മായ്ച്ച് ആനന്ദ് കൃഷ്ണ എം.ജി മീറ്റിൻെറ രണ്ടാംദിനം സ്വന്തമാക്കിയേപ്പാൾ, കുലുക്കമില്ലാതെ കോതമംഗലം. പാലായിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ കിരീടമുറപ്പിച്ച് കോതമംഗലം എം.എ കോളജ് കുതിക്കുന്നു. വനിതകളിലും കടുത്ത പോരിനിടയിൽ കോതമംഗലം തന്നെയാണ് മുന്നിൽ. പുരുഷവിഭാഗത്തില്‍ 132 പോയൻറ് നേടിയാണ് എം.എ കോളജിൻെറ മുന്നേറ്റം. ചങ്ങനാശ്ശേരി എസ്.ബി കോളജ് 71 പോയൻറുമായി രണ്ടാം സ്ഥാനത്തും 39.5 പോയൻറുമായി കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് മൂന്നാംസ്ഥാനത്തുമാണ്. വനിതവിഭാഗത്തില്‍ 107 പോയൻറുനേടിയാണ് എം.എ കോളജ് മുന്നിലോടുന്നത്. 92 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് തൊട്ടുപിന്നിലുണ്ട്. 76 പോയൻറുമായി പാലാ അല്‍ഫോന്‍സ കോളജാണ് മൂന്നാമത്. മൂന്ന് മീറ്റ് റെക്കോഡുകള്‍ക്കാണ് രണ്ടാംദിനം പാലാ സ്റ്റേഡിയം സാക്ഷിയായത്. 25 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ആനന്ദ് കൃഷ്ണ വെള്ളിയാഴ്ചത്തെ താരമായി. ആദ്യദിനം 10,000 മീറ്ററിൽ മീറ്റ് റെക്കോഡ് സ്വന്തമാക്കിയ എം.എ കോളജിലെ കെ. ആനന്ദ് കൃഷ്ണ രണ്ടാംദിനം 5000 മീറ്ററിലാണ് രണ്ടരപ്പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡ് തകർത്തത്. വനിതവിഭാഗം പോള്‍വാള്‍ട്ടില്‍ അല്‍ഫോന്‍സ കോളജിലെ നിവ്യ ആൻറണിയും വനിതകളുടെ 800 മീറ്ററില്‍ എം.എ കോളജിലെ സി. ചാന്ദ്‌നിയുമാണ് മറ്റ് റെക്കോഡ് നേട്ടക്കാർ. ഇതോടെ മീറ്റിൽ നാലു റെക്കോഡായി. മീറ്റ് ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.