Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി മീറ്റ്​:...

എം.ജി മീറ്റ്​: കുലുങ്ങാതെ കോതമംഗലം

text_fields
bookmark_border
പാലാ: രണ്ടരപ്പതിറ്റാണ്ടി​ൻെറ തലപ്പൊക്കം മായ്​ച്ച്​ ആനന്ദ് കൃഷ്ണ എം.ജി മീറ്റി​ൻെറ രണ്ടാംദിനം സ്വന്തമാക്കിയ​േപ്പാൾ, കുലുക്കമില്ലാതെ കോതമംഗലം. പാലായിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് മീറ്റി​ൽ പുരുഷവിഭാഗത്തിൽ കിരീടമുറപ്പിച്ച്​ കോതമംഗലം എം.എ കോളജ്​ കുതിക്കുന്നു. വനിതകളിലും കടുത്ത പോരിനിടയിൽ കോതമംഗലം തന്നെയാണ്​ മുന്നിൽ. പുരുഷവിഭാഗത്തില്‍ 132 പോയൻറ്​ നേടിയാണ്​ എം.എ കോളജി​ൻെറ മുന്നേറ്റം. ചങ്ങനാശ്ശേരി എസ്.ബി കോളജ് 71 പോയൻറുമായി രണ്ടാം സ്ഥാനത്തും 39.5 പോയൻറ​ുമായി കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് മൂന്നാംസ്ഥാനത്തുമാണ്. വനിതവിഭാഗത്തില്‍ 107 പോയൻറുനേടിയാണ് എം.എ കോളജ്​ മുന്നിലോടുന്നത്​. 92 പോയൻറുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് തൊട്ടുപിന്നിലുണ്ട്​. 76 പോയൻറുമായി പാലാ അല്‍ഫോന്‍സ കോളജാണ്​ മൂന്നാമത്​. മൂന്ന് മീറ്റ് റെക്കോഡുകള്‍ക്കാണ്​ രണ്ടാംദിനം പാലാ സ്​റ്റേഡിയം സാക്ഷിയായത്​. 25 വർഷം പഴക്കമുള്ള റെക്കോഡ്​ തിരുത്തി​ ആനന്ദ് കൃഷ്ണ വെള്ളിയാഴ്​ചത്തെ താരമായി. ആദ്യദിനം 10,000 മീറ്ററിൽ മീറ്റ് റെക്കോഡ് സ്വന്തമാക്കിയ എം.എ കോളജിലെ കെ. ആനന്ദ് കൃഷ്ണ രണ്ടാംദിനം 5000 മീറ്ററിലാണ്​ രണ്ടരപ്പതിറ്റാണ്ട്​ പഴക്കമുള്ള റെക്കോഡ്​ തകർത്തത്​. വനിതവിഭാഗം പോള്‍വാള്‍ട്ടില്‍ അല്‍ഫോന്‍സ കോളജിലെ നിവ്യ ആൻറണിയും വനിതകളുടെ 800 മീറ്ററില്‍ എം.എ കോളജിലെ സി. ചാന്ദ്‌നിയുമാണ് മറ്റ്​ റെക്കോഡ്​ നേട്ടക്കാർ. ഇതോടെ മീറ്റിൽ നാലു റെക്കോഡായി. മീറ്റ്​ ശനിയാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story