ബസ് സർവിസ് നിലച്ചു: മാന്നില നിവാസികള്‍ യാത്രദുരിതത്തില്‍

ചങ്ങനാശ്ശേരി: മാന്നില നിവാസികളുടെ യാത്ര​േക്ലശം രൂക്ഷമാകുന്നു. നൂറുകണക്കിന് സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹരിജന്‍ കോളനിയടക്കമുള്ള മാടപ്പള്ളി പഞ്ചായത്തിലാണ്​ ഈ ദുരിതം. ചങ്ങനാശ്ശേരിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചങ്ങനാശ്ശേരിയില്‍നിന്ന് തോട്ടയ്ക്കാട്ടേക്കും മുമ്പ് ഇതുവഴി കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായി ഇതുവഴി സര്‍വിസ് ആരംഭിച്ചപ്പോള്‍ ഇതേസമയം തന്നെ സ്വകാര്യ ബസുകളും സര്‍വിസ് നടത്തി. ക്രമേണ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തി. പൊങ്ങന്താനം തിരുവല്ല റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് നടത്തിയെങ്കിലും അതും ഇപ്പോള്‍ നിലച്ചു. മാമ്മൂടുനിന്ന്​ മാന്നിലയിലെത്താന്‍ ഓട്ടോക്ക് ദിവസവും 50 രൂപ മുടക്കണം. ബസ് സര്‍വിസ് ഉണ്ടെങ്കില്‍ എട്ട് രൂപക്ക് വീട്ടിലെത്താനാവും. കൂലിപ്പണി കഴിഞ്ഞെത്തുന്ന സാധാരണക്കാര്‍ക്ക്​ രാത്രികാല സര്‍വിസും സ്‌കൂള്‍ വദ്യാർഥികള്‍ക്കും ജോലിക്കാര്‍ക്കും രാവിലത്തെ ട്രിപ്പും വളരെ പ്രയോജനം ചെയ്തിരുന്നു. പൊതുജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണാന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാവണമെന്നും പൊതുഗതാഗത സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.