പരീക്ഷ ഫലം 2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുമ്പുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്ററി / അദാലത് സ്പെഷൽ മേഴ്സി ചാൻസ് - 2018) പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷ ഫെബ്രുവരി 26നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം അസി.പ്രോഗ്രാം കോഓഡിനേറ്റർ - കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല - സെന്റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരൊഴിവിലേക്ക് അസി. പ്രോഗ്രാം കോഓഡിനേറ്റർ തസ്തികയിൽ താൽക്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി പ്രാരംഭത്തിൽ ഒരു വർഷവും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.ടി. / പി.എച്ച്.ഡി യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.