കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെ അഭിമുഖത്തിൽ കന്നുകാലികളിലെ വന്ധ്യത പ്രശ്നങ്ങൾക്കുള്ള ചികിത്സ മൂലേപ്ലാവ് മൃഗാശുപത്രിയിൽ ആരംഭിച്ചു. രണ്ടോ അതിലധികം പ്രാവശ്യമോ ബീജസങ്കലനം നടത്തിയ ശേഷവും ഉരുക്കൾ ചെന പിടിക്കാതിരിക്കുക, 15 മാസം പ്രായമായ ശേഷവും കിടാരികൾ മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുക, പശുക്കൾ പ്രസവിച്ചതിനുശേഷം മൂന്നുമാസം കഴിഞ്ഞും ശരിയായി മദി കാണിക്കാതിരിക്കുക തുടങ്ങി ഗർഭധാരണം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഈ പദ്ധതിപ്രകാരം ചികിത്സ ലഭ്യമാണ്. ആവശ്യമായ കേസുകളിൽ കന്നുകാലികളുടെ രക്തപരിശോധന നടത്താനും പദ്ധതി മുഖാന്തരം ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക് മൂലേപ്ലാവ് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നീസ് തോമസ് അറിയിച്ചു. ഫോൺ: 94473 55780.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.