തൊടുപുഴ: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് 41കാരനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം. ജോസഫ് ശിക്ഷിച്ചത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും കുട്ടിയുടെ രക്ഷാകർത്താവായതിനാൽ 15 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കുട്ടിയുടെ ഭാവി സംരക്ഷണത്തിന് സർക്കാറിൻെറ നഷ്ടപരിഹാര ഫണ്ടിൽനിന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി അഞ്ച് ലക്ഷം നൽകാനും നിർദേശമുണ്ട്. അമ്മ ജോലിക്കും സഹോദരൻ കളിക്കാനും പുറത്ത് പോയപ്പോൾ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.