Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകളെ...

മകളെ പീഡിപ്പിച്ചയാൾക്ക്​ 35 വർഷം കഠിനതടവ്​

text_fields
bookmark_border
തൊടുപുഴ: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് 41കാരനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം. ജോസഫ് ശിക്ഷിച്ചത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും കുട്ടിയുടെ രക്ഷാകർത്താവായതിനാൽ 15 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്​. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കുട്ടിയുടെ ഭാവി സംരക്ഷണത്തിന്​ സർക്കാറിൻെറ നഷ​്​ടപരിഹാര ഫണ്ടിൽനിന്ന്​ ജില്ല ലീഗൽ സർവിസസ് അതോറിറ്റി അഞ്ച്​ ലക്ഷം നൽകാനും നിർദേശമുണ്ട്. അമ്മ ജോലിക്കും സഹോദരൻ കളിക്കാനും പുറത്ത് പോയപ്പോൾ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story