കോട്ടയം: ലോക്സഭാമണ്ഡലത്തിൽ 12,54,823 വോട്ടർമാർ. ഇതിൽ 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. 0.001 ശതമാനത്തിൽ താഴെയാണ് ട്രാൻസ്ജെൻഡർ വോട്ടർമാർ. 18നും 19 നും ഇടയിൽ പ്രായമുള്ള 15,698 കന്നിവോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 17,777 വോട്ടർമാരും 12,016 ഭിന്നശേഷി വോട്ടർമാരുമുണ്ട്. ജില്ലയിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. ഏറ്റവുമധികം വോട്ടർമാരുള്ളത് പിറവം മണ്ഡലത്തിലാണ്, 2,06,051 പേർ. കുറവ് വൈക്കം മണ്ഡലത്തിലും. 1,63,469. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ, 39,804 പേർ.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് (മൊത്തം വോട്ടർമാർ, ആൺ, പെൺ, ട്രാൻസ്ജെൻഡർ, മുതിർന്ന വോട്ടർമാർ, യുവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ എന്ന ക്രമത്തിൽ
കോട്ടയം: ജില്ലയിലെ ഒമ്പത് നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും. 18നും 19 നും ഇടയിലുള്ള 20,836 കന്നി വോട്ടർമാരുണ്ട്. 85 വയസിന് മുകളിലുള്ള 20,910 വോട്ടർമാരും 15,034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്ജെൻഡർ വോട്ടർമാർ. 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 18-19 വയസുള്ളവരുമാണ്. 0.94 ശതമാനമാണ് ഭിന്നശേഷിക്കാർ.
2024 ജനുവരി 22ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തു. 3923 പേർ കോട്ടയം ജില്ലയിലേക്ക് പേരുമാറ്റി. കോട്ടയം ലോക്സഭ മണ്ഡലത്തിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭാ മണ്ഡലങ്ങൾ, മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലം, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.