262 പേർക്ക്​ കോവിഡ്

കോട്ടയം: ജില്ലയിൽ 262 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 262 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 561 പേർ രോഗമുക്തരായി. 3555 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 123 പുരുഷന്മാരും 107 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള 64 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3041 പേരാണ് ചികിത്സയിലുള്ളത്. 20,413 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോട്ടയം -16, കടുത്തുരുത്തി, കടപ്ലാമറ്റം, എരുമേലി -10, ചങ്ങനാശ്ശേരി, മുണ്ടക്കയം, ആർപ്പൂക്കര - ഒമ്പത് എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.