‘എ’ന്നാൽ സൂക്ഷിച്ചോ ‘ഐ’ തുറക്കുന്നു

കോ​ട്ട​യം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജി​ല്ല​യി​ൽ ക​ൺ​തു​റ​ക്കു​ന്ന​ത്​ 44 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ. പ​രി​ശോ​ധ​ന​ക്ക്​ ഈ ​മാ​സം 20 മു​ത​ൽ തു​ട​ക്ക​മി​ടാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ജി​ല്ല​യി​ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത്. നി​ല​വി​ൽ ജി​ല്ല​യി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളെ​ല്ലാം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. 20 മു​ത​ൽ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ പി​ഴ നോ​ട്ടീ​സ്​ എ​ത്തി​ത്തു​ട​ങ്ങു​ക.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ ചി​ത്രം പ​ക​ർ​ത്തും. സൗ​രോ​ർ​ജം കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ല.

രാ​ത്രി​യി​ലും പ​ക​ലും ഒ​രു​പോ​ലെ ചി​ത്ര​ങ്ങ​ളെ​ടു​ക്കും. സീ​റ്റ്​ ബെ​ൽ​റ്റ്​ ഇ​ടാ​ത്ത​വ​രു​ടെ മു​ഖ​വും ന​മ്പ​ർ പ്ലേ​റ്റും ചി​ത്ര​ങ്ങ​ളി​ലു​ണ്ടാ​കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​ ഹെ​ൽ​മ​റ്റി​ല്ലെ​ങ്കി​ൽ ഇ​തും പ​ക​ർ​ത്തും. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​പ്പോ​ൾ​ത്ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​ക്കും.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​വും പി​ഴ​യും ഉ​ൾ​പ്പെ​ടു​ന്ന നോ​ട്ടീ​സ് അ​വി​ടെ​നി​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ത​ത് ജി​ല്ല ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കും. തെ​ള്ള​ക​ത്താ​ണ്​ കോ​ട്ട​യ​ത്തെ ജി​ല്ല ഓ​ഫി​സ്. ഇ​വി​ടെ​നി​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ത​പാ​ൽ​വ​ഴി നോ​ട്ടീ​സ് ല​ഭി​ക്കും. പി​ഴ ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്ക​ണം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും പി​ഴ അ​ട​ക്കാ​മെ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​മ്പ​ത്​ മാ​സ​ത്തി​ന്​ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ ഒ​ഴി​കെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഹെ​ൽ​മ​റ്റ്​ നി​ർ​ബ​ന്ധ​മെ​ന്നാ​ണ്​ കേ​ന്ദ്ര​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​യെ​ങ്കി​ലും നി​ല​വി​ൽ നാ​ലു​വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മ​തി​യെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Tags:    
News Summary - 44 AI cameras are being opened in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.