കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും 6,50,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ച് ഉത്തരവായി. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാനെയാണ് (39) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്.
ജഡ്ജി പി.എസ്. സൈമയാണ് വിധി പ്രസ്താവിച്ചത്. 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ് എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പിഴത്തുക അതിജീവതക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം ആറരവർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടിവരും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.