അഡ്വ. എ. പൂക്കുഞ്ഞ് സമൂഹത്തിനും സമുദായത്തിനും നൽകിയ സേവനങ്ങൾ വിലപ്പെട്ടത് -ഉമ്മൻചാണ്ടി

കോട്ടയം: പിന്നാക്ക ജനവിഭാഗങ്ങൾക്ക് എന്നും താങ്ങും തണലും ആയിരുന്നു അഡ്വക്കറ്റ് എ. പൂക്കുഞ്ഞ് എന്നും അദ്ദേഹം സമുദായത്തിനും പൊതുസമൂഹത്തിലും നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമുദായ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കുവാനും അത് തുറന്നു പറയുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. പൂക്കുഞ്ഞ് അനുസ്മരണവും പ്രഫഷണൽ ഡിഗ്രി കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിനും സമൂഹത്തിനും വേണ്ടി അങ്ങേയറ്റം ആത്മാർഥതയോടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ആശയും ആവേശവും താങ്ങും തണലും ആയിരുന്നു. സമുദായത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും നിലപാടുകൾ കൊണ്ട് വ്യത്യസ്തത പുലർത്തുകയും ചെയ്ത നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു അഡ്വ. പൂക്കുഞ്ഞ് എന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

യോഗത്തിന് ജില്ലാ പ്രസിഡന്‍റ് എം. ബി അമീൻഷാ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. അനിൽകുമാർ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കമാൽ മാക്കിയിൽ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട അവാർഡ് വിതരണവും നടത്തി. സംസ്ഥാന-ജില്ലാ നേതാക്കന്മാരായ മാവുടി മുഹമ്മദ് ഹാജി, നന്തിയോട് ബഷീർ, വി.ഓ അബു സാലി, സി.സി നിസാർ, തമ്പികുട്ടി പാറത്തോട്, ടി.സി ഷാജി, പറമ്പിൽ സുബൈർ, ടിപ്പു മൗലാന, എൻ.എ ഹബീബ്, ടി.എച്ച്.എം ഹസൻ, താഹ മൗലവി, റിയാസ് കരിപ്പായി, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Adv. A. Pookunju The services rendered to the community and the community are valuable - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.