വാഴൂർ: മലയോര മേഖലയുടെ കവാടമായ വാഴൂരിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കം. വാഴൂർ വലിയ തോട്ടിലെ പൊത്തൻ പ്ലാക്കൽ ചെക്ക് ഡാമിൽ നടക്കുന്ന ‘നക്ഷത്ര ജലോത്സവം ഗ്രാമീണ ടൂറിസം പദ്ധതി’യുടെ നാലാം വർഷ പരിപാടിക്ക് കുട്ടവഞ്ചി യാത്രയും വള്ളം യാത്രയും കയാക്കിങ്ങും ഊഞ്ഞാലാട്ടവും കുതിരസവാരിയുമൊക്കെ ഒരുക്കിയിട്ടുണ്ട്. കർണാടകയിലെ ഹോഗനക്കലിൽനിന്നാണ് ഇത്തവണ കുട്ടവഞ്ചി എത്തിച്ചിരിക്കുന്നത്.
സോപാനസംഗീതം, ദഫ്മുട്ട്, കരോൾ ഗാന മത്സരം, വയോജനങ്ങളുടെ കലാമേള, തിരുവാതിര, കൈകൊട്ടിക്കളി, മ്യൂസിക്കൽ ഫ്യൂഷൻ/ പാഞ്ചാരിമേളം, ഗാനമേള എന്നീ കലാപരിപാടികൾ ജലോത്സവത്തിന്റെ മാറ്റുകൂട്ടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിർവഹിച്ചു.
തീർഥ പാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർഥപാദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ജോൺ, രഞ്ജിനി ബേബി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിജി നടുവത്താനി, പി.ജെ. ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുംപുറം.
ഓമന അരവിന്ദാക്ഷൻ, സൗദ ഇസ്മയിൽ, തോമസ് വെട്ടുവേലി, ഡെൽമ ജോർജ്, എസ്. അജിത് കുമാർ, സിന്ധു ചന്ദ്രൻ, ജിബി പൊടിപാറ, പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ, സി.ഡി.എസ് ചെയർപേഴ്സൻ സ്മിത ബിജു, സംഘാടകസമിതി കൺവീനർ കെ.കെ. ഹരിലാൽ എന്നിവർ സംസാരിച്ചു. 28ന് നക്ഷത്ര ജലോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.