വീണ്ടും ‘ആദിത്യ’; നാല്​ സൗരോർജ ബോട്ടുകൾ വരുന്നു

കോ​ട്ട​യം: രാ​ജ്യ​ത്തെ ആ​ദ്യ സൗ​രോ​ർ​ജ ബോ​ട്ടാ​യ ‘ആ​ദി​ത്യ’​ക്ക്​ പി​ൻ​ഗാ​മി​ക​ളാ​യി നാ​ലെ​ണ്ണം കൂ​ടി എ​ത്തു​ന്നു. ‘ആ​ദി​ത്യ’ സീ​രീ​സി​ലെ​ത്തു​ന്ന ഈ ​ബോ​ട്ടു​ക​ളി​ൽ ആ​ദ്യ​ത്തേ​ത്​ ഒ​ക്ടോ​ബ​ർ അ​വ​സാ​നം നീ​റ്റി​ലി​റ​ക്കും.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മ​റ്റ്​ ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കും. 75 പേ​ർ​ക്ക്‌ യാ​ത്ര ചെ​യ്യാ​വു​ന്ന 21 മീ. ​നീ​ള​വും ഏ​ഴ്‌ മീ. ​വീ​തി​യു​മു​ള്ള ബോ​ട്ടാ​ണ്​ ആ​ദ്യ​മെ​ത്തു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നാ​യി മൂ​ന്നു​കോ​ടി ചെ​ല​വി​ൽ അ​രൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ്‌ നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ‘ആ​ദി​ത്യ’​യേ​ക്കാ​ൾ രൂ​പ​ത്തി​ൽ ചെ​റി​യ മാ​റ്റ​വു​മാ​യി ക്രൂ​യി​സ​ർ മാ​തൃ​ക​യി​ലാ​കും പു​തി​യ ബോ​ട്ട്‌.

ഒ​റ്റ ചാ​ർ​ജി​ങ്ങി​ൽ എ​ട്ടു​മ​ണി​ക്കൂ​റി​ല​ധി​കം സ​ർ​വി​സ്‌ ന​ട​ത്താം. ബാ​റ്റ​റി​യു​ടെ ആ​യു​സ്സ്​ ഏ​ഴു​വ​ർ​ഷ​മാ​ണ്‌ ക​ണ​ക്കാ​ക്കു​ന്ന​ത്. സൗ​രോ​ർ​ജം കു​റ​വു​ള്ള സ​മ​യ​ത്ത്​ വൈ​ദ്യു​തി ചാ​ർ​ജ് ചെ​യ്തും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ്​ സം​വി​ധാ​നം.

ബോ​ട്ട്​ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും റൂ​ട്ട്​ തീ​രു​മാ​നി​ക്കു​ക. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ തി​ര​​ക്കേ​റി​യ റൂ​ട്ടി​ൽ ബോ​ട്ടു​ക​ൾ ഓ​ടി​ക്കാ​നാ​ണ്​ ആ​ലോ​ച​ന​യെ​ന്നും​ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്‌ ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു.

നേ​ര​ത്തേ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ​കു​തി​യോ​ളം ബോ​ട്ടു​ക​ളും സൗ​രോ​ർ​ജ​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ ​ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ ചെ​ല​വ്​ മൂ​ന്നി​ലൊ​ന്നാ​യി കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കും.

ഇ​തി​നൊ​പ്പം ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നാ​യി ര​ണ്ട്​ എ.​സി പാ​സ​ഞ്ച​ർ ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ലൊ​ന്ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ക്കൂ​ടി ല​ക്ഷ്യ​മി​ട്ട്​ കോ​ട്ട​യം- ആ​ല​പ്പു​ഴ റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ആ​ലോ​ച​ന.

2017 ജ​നു​വ​രി 12ന്‌ ​വൈ​ക്കം-​ത​വ​ണ​ക്ക​ട​വ്‌ റൂ​ട്ടി​ലാ​ണ്‌ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സൗ​രോ​ർ​ജ ബോ​ട്ട്‌ ‘ആ​ദി​ത്യ’ ഓ​ടി​ത്തു​ട​ങ്ങി​യ​ത്‌. ഏ​ഴു​വ​ർ​ഷ​മാ​യി സ​ർ​വി​സ്‌ ന​ട​ത്തു​ന്ന ആ​ദി​ത്യ ആ​ദ്യ മൂ​ന്നു​വ​ർ​ഷം കൊ​ണ്ട്‌ നി​ർ​മാ​ണ​ച്ചെ​ല​വ്‌ തി​രി​ച്ചു​പി​ടി​ച്ചു. സോ​ളാ​റി​ലേ​ക്ക്‌ മാ​റി​യ​പ്പോ​ൾ ചെ​ല​വ്‌ 250-300 രൂ​പ​യാ​യി കു​റ​ഞ്ഞെ​ന്നാ​യി​രു​ന്നു ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. നേ​ര​ത്തേ 7000-10,000 രൂ​പ വ​രെ ഡീ​സ​ൽ ഇ​ന​ത്തി​ൽ ചെ​ല​വാ​യി​രു​ന്നു. അ​ടു​ത്തി​ടെ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സൗ​രോ​ർ​ജ ടൂ​റി​സ്റ്റ് ബോ​ട്ട്​ ‘ഇ​ന്ദ്ര’ കൊ​ച്ചി കാ​യ​ലി​ൽ സ​ർ​വി​സ് തു​ട​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Again 'Aditya'; Four solar powered boats are coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.