േകാട്ടയം: വ്യാജപരാതികളിലൂടെ ഭയപ്പെടുത്താനാണ് എസ്.എഫ്.ഐ ശ്രമമെങ്കിൽ നേരിടുമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കബീർ. എം.ജി കാമ്പസിലുണ്ടായ അതിക്രമത്തിൽ അക്രമികളെ തള്ളിപ്പറയാതെ വ്യാജപരാതി നൽകുകയാണ് എസ്.എഫ്.ഐ ചെയ്തത്. പൊലീസുകാരോട് ഒന്നേ പറയാനുള്ളൂ. അന്നവിടെ നടന്ന സംഭവങ്ങൾക്ക് നിങ്ങൾ സാക്ഷികളാണ്. എന്നിട്ടും വ്യാജപരാതിയിൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ശ്രമെമങ്കിൽ കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെന്ന് മനസ്സിലാക്കണം. മുൻകാലത്ത് ഇത്തരം സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥരുടെ ചരിത്രം പഠിച്ചശേഷമേ ഇതിന് കൂട്ടുനിൽക്കാവുവെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരുടെ ഫാസിസ്റ്റ് ശൈലിക്കെതിരെ എ.ഐ.എസ്.എഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കബീർ.
അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് അധിേക്ഷപിക്കാൻ നോക്കേണ്ട. അടിയന്തരാവസ്ഥയെ എതിർത്തതിന് ജയിലിൽ പോയവരുെട കണക്ക് പരിശോധിച്ചാൽ എസ്.എഫ്.ഐയെക്കാൾ കൂടുതൽ എ.െഎ.എസ്.എഫുകാരാണ്. എസ്.എഫ്. ഐയുടെ അക്രമത്തെ പുതിയ തലമുറ അംഗീകരിക്കില്ല. ഒറ്റ സംഘടന, ഒറ്റ നേതാവ് എന്ന തരത്തിൽ ചിന്തിച്ച എകാധിപതികൾക്കുണ്ടായ ഗതി ലോകചിത്രത്തിൽ കാണാം. എസ്.എഫ്.ഐ നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. എന്നാൽ, അരാഷ്ട്രീയ വാദികളായ അക്രമികൾ എസ്.എഫ്.ഐയിലുണ്ട്. ഇവരെ തിരുത്താൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എം.ജി സർവകലാശാല കവാടത്തിൽ നടന്ന സംഗമത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം അജീഷ് അശോകൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് നിഖിൽ ബാബു, എ.ഐ.എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ ഋഷിരാജ്, യു.കണ്ണൻ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് റെനീഷ് കാരിമറ്റം, എ.ഐ.എസ്.എഫ് ജില്ല ജോ.സെക്രട്ടറി അനന്തു നന്ദകുമാർ എന്നിവർ സംസാരിച്ചു.
കോട്ടയം ജില്ല പഞ്ചായത്തംഗവും എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറുമായ ശുഭേഷ് സുധാകരൻ സംഗമം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, അവസാനനിമിഷം അദ്ദേഹത്തിനുപകരം സംസ്ഥാന പ്രസിഡൻറ് ഉദ്ഘാടകനാകുകയായിരുന്നു. പാർട്ടി നേതൃത്വം ഇടെപട്ടതോടെയാണ് മാറ്റമെന്നാണ് സൂചന. വിദ്യാർഥി പ്രശ്നമാണെന്ന് ഇരുപാർട്ടി നേതൃത്വങ്ങളും ആവർത്തിക്കുന്നതിനിടെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ ശുഭേഷ് ഉദ്ഘാടകനാകുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം, ഉരുൾപൊട്ടൽ മേഖലകളിൽ ജനപ്രതിനിധിയെന്ന നിലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിലായതിനാലാണ് ശുഭേഷ് സുധാകരൻ എത്താതിരുന്നതെന്നാണ് എ.ഐ.എസ്.എഫ് ജില്ല േനതൃത്വം വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.