ഗാന്ധിനഗർ: ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്ന് മെഡിക്കൽ കോളജ് അധികൃതർ. അമ്പലമുകളിലുള്ള ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റിലാണ് നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തിയത്.
ആശുപത്രികളിൽനിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതരോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അമ്പലമുകൾ പൊലീസിന് കേസെടുക്കാമായിരുന്നു. മൃതദേഹം കണ്ടുവെന്ന് പറയുന്ന പ്ലാന്‍റിലെ തൊഴിലാളികളെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യശേഖരണ കേന്ദ്രത്തിൽനിന്ന് അമ്പലമുകളിലുള്ള പ്ലാസ്റ്റിക് സംസ്കരണ പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുപോയത്.
അന്നുതന്നെ തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് ചുവന്ന പ്ലാസ്റ്റിക് കവറിൽ കമഴ്ന്ന നിലയിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയവിവരം ഏജൻസി മാനേജർ ആശുപത്രി അധികൃതരെയോ, പൊലീസിനെയോ അറിയിച്ചില്ല. പിന്നീട് പത്രവാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കേസെടുക്കുകയും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതും. അതിെൻറ അടിസ്ഥാനത്തിൽ ഡി.എം.ഇ മെഡിക്കൽ കോളജ് അധികൃതരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകുകയും ചെയ്തു.
ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്‍റേതല്ലന്നും ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.