മിന്നലുണ്ട്​​; സ്വയം കാത്തോളണം

കോ​ട്ട​യം: വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ മി​ന്ന​ലും മ​ഴ​യും ഭീ​തി പ​ട​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൈ​പ്പു​ഴ​ക്കാ​റ്റി​ൽ ര​ണ്ടു​പേ​ർ​ക്ക്​ മി​ന്ന​ലേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ദാ​മി​നി’ ആ​പ്​

മി​ന്ന​ൽ സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള ‘ദാ​മി​നി’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാം

  • മി​ന്ന​ൽ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക
  • ശ​ക്ത​മാ​യ കാ​റ്റി​നും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക. ഇ​വ​യു​ടെ സ​മീ​പ​ത്ത് നി​ൽ​ക്കാ​തെ​യി​രി​ക്കു​ക. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കു​ക​യും പ​ര​മാ​വ​ധി ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക
  • ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മീ​പ്യം മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക
  • മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ലി​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല
  • തു​റ​സ്സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ, ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
  • വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്‌. വാ​ഹ​ന​ങ്ങ​ൾ മ​ര​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​ത്
  • മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന​ക​ത്ത് ത​ന്നെ തു​ട​രു​ക. സൈ​ക്കി​ൾ, ബൈ​ക്ക്, ട്രാ​ക്ട​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക​യും സു​ര​ക്ഷി​ത കെ​ട്ടി​ട​ത്തി​ൽ അ​ഭ​യം തേ​ടു​ക​യും വേ​ണം
  • മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. ടാ​പ്പു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. പൈ​പ്പി​ലൂ​ടെ മി​ന്ന​ൽ മൂ​ല​മു​ള്ള വൈ​ദ്യു​തി സ​ഞ്ച​രി​ച്ചേ​ക്കാം
  • മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. മ​ത്സ്യ​ബ​ന്ധ​നം, ബോ​ട്ടി​ങ് തു​ട​ങ്ങി​യ​വ നി​ർ​ത്തി​വെ​ച്ച് ഉ​ട​ൻ അ​ടു​ത്തു​ള്ള ക​ര​യി​ലെ​ത്താ​ൻ ശ്ര​മി​ക്ക​ണം. മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ബോ​ട്ടി​ന്റെ ഡെ​ക്കി​ൽ നി​ൽ​ക്ക​രു​ത്.
  • -അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ൽ പാ​ദ​ങ്ങ​ൾ ചേ​ർ​ത്തു​വെ​ച്ച്‌ ത​ല, കാ​ൽ​മു​ട്ടു​ക​ൾ​ക്ക്‌ ഇ​ട​യി​ൽ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട്‌ ഇ​രി​ക്കു​ക.
  • കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ ര​ക്ഷാ​ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ർ​ജ് പ്രൊ​ട്ട​ക്ട​ർ ഘ​ടി​പ്പി​ക്കാം.
  • മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച​യോ കേ​ൾ​വി​യോ നഷ്ടമാകുകയോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യോ വ​രെ ചെ​യ്യാം. മി​ന്ന​ലാ​ഘാ​തം ഏ​റ്റ ആ​ളി​ന്റെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി പ്ര​വാ​ഹം ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. അ​തി​നാ​ൽ മി​ന്ന​ലേ​റ്റ ആ​ളി​ന്‌ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്‌. മി​ന്ന​ൽ ഏ​റ്റാ​ല്‍ ആ​ദ്യ 30 സെ​ക്ക​ൻ​ഡ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള നി​മി​ഷ​ങ്ങ​ളാ​ണ്. മി​ന്ന​ലേ​റ്റ ആ​ളി​ന് ഉ​ട​ൻ വൈ​ദ്യ സ​ഹാ​യം എ​ത്തി​ക്കു​ക.

Tags:    
News Summary - be aware of lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.