കോട്ടയം: സാങ്കേതിക മേഖലയിലുണ്ടാകുന്ന ഗുണഫലങ്ങൾ സമൂഹത്തിലെത്തിക്കാൻ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ വികസനത്തിൽ ശ്രദ്ധ ഊന്നണമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പ്രീകോൺക്ലേവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആർ. ബിന്ദു.
പാമ്പാടി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ആശാലത, കോളജ് പ്രിൻസിപ്പൽ ഡോ. പ്രിൻസ്, സ്റ്റുഡന്റ് കോഓഡിനേറ്റർ ഗൗസൽ നാസർ, ആർക്കിടെക്ടർ വിഭാഗം പ്രഫ. ഡോ. ബിനുമോൾ ടോം, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, പി.ടി.എ പ്രസിഡന്റ് വി.എം. പ്രദീപ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനുശേഷം ഡോ. മുരളി തുമ്മാരുകുടി ‘കേരളത്തിന്റെ വികസനകുതിപ്പ് കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ’ വിഷയത്തിൽ സംസാരിച്ചു.
മാറുന്ന സാമൂഹിക സാഹചര്യങ്ങളെയും കാലാവസ്ഥ വ്യതിയാനമെന്ന യാഥാർഥ്യത്തെയും മുന്നില്ക്കണ്ടുകൊണ്ടുള്ളതായിരിക്കണം നമ്മുടെ ഭാവി വികസനനയമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.