കോട്ടയം: തല നിറയെ മുടിയുമായി പോയ പെൺകുട്ടി മൊട്ടയടിച്ച് മടങ്ങിവരുന്നതുകണ്ട് നാട്ടുകാരിൽ പലരും ആദ്യം ചോദിച്ചത് 'വട്ടാേയാ' എന്നായിരുന്നു. മൊട്ടത്തല തലോടി ഒട്ടും സ്െറ്റെൽ കുറക്കാതെ നിറഞ്ഞ ചിരിയോടെ ബിസ്മി മോൾ പറഞ്ഞു: ''ഇത് വെറും മൊട്ടയല്ല, എെൻറ സന്തോഷമാണ്''.
അർബുദ ബാധിതർക്ക് വിഗ്ഗുണ്ടാക്കാൻ തലമുടി മുഴുവൻ കൊടുത്ത സന്തോഷം മാത്രമല്ല, തെൻറ പ്രവൃത്തി കുറച്ചുപേർക്ക് പ്രചോദനമായതിെൻറ സംതൃപ്തിയുമുണ്ട് സി.എം.എസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ബിസ്മിക്ക്. ക്രിസ്മസിനോടുബന്ധിച്ച് കോളജിലെ എൻ.എസ്.എസ് യൂനിറ്റാണ് തൃശൂർ കേന്ദ്രമായ 'എക്സ്പെക്റ്റേഷൻ വാക്കേഴ്സ്' സംഘടനയുടെ സഹകരണേത്താടെ മുടി ദാനം സംഘടിപ്പിച്ചത്. എൻ.എസ്.എസ് വളൻറിയർ കൂടിയായ ബിസ്മിക്കും മുടി നൽകണമെന്ന് വലിയ ആഗ്രഹം. വിഗ്ഗുണ്ടാക്കാനുള്ള മുടിക്ക് കുറഞ്ഞത് എട്ടിഞ്ച് നീളം വേണം.
കൃത്യമായ അളവിൽ വെട്ടിയെടുക്കാനുള്ള സൗകര്യമൊന്നും നാടായ ഇടുക്കിയിലെ പാണ്ടിപ്പാറയിലില്ല. മുടി തികയാതെവരരുത് എന്നുകരുതിയാണ് മൊട്ടയടിക്കാമെന്ന് കരുതിയത്. അമ്മയോട് സമ്മതം ചോദിച്ചപ്പോൾ മറുപടി ഉടൻ വന്നു, 'മുടിയല്ലേ, അതിനിയും വളരും; ധൈര്യമായി വെട്ടിക്കോളൂ' എന്ന്. നാട്ടിലെ ലേഡീസ് ബ്യൂട്ടി പാർലറിൽ ചെന്നപ്പോൾ മൊട്ടയടിക്കാൻ അവർക്ക് പേടി. പിന്നെ സലൂണിൽചെന്നാണ് മൊട്ടയടിച്ചത്. വെട്ടിയ മുടി പാക്ക് ചെയ്ത് തപാൽ വഴി അയക്കുകയായിരുന്നു.
''എേൻറത് നാട്ടിൻപുറമാണ്. പെൺകുട്ടികൾ തല മൊട്ടയടിക്കുന്ന സ്റ്റൈലൊന്നും നാട്ടിൽ എത്തിയിട്ടില്ല. അതുകൊണ്ടാകും നിരവധി ചോദ്യങ്ങൾ. ചിലരോട് കാര്യം പറഞ്ഞു. മറ്റുചിലരോട് വെറുതെയെന്ന് പറഞ്ഞു. എനിക്കും വീട്ടുകാർക്കും സന്തോഷം മാത്രം'' -ബിസ്മി പറയുന്നു.
ബിസ്മിയുടെ മൊട്ടയടി കണ്ടതോടെ കോളജിലെ പൂർവവിദ്യാർഥികളടക്കം നൂറിലേറെപ്പേർ മുടിദാനത്തിൽ പങ്കാളികളായി. പാണ്ടിപ്പാറ കാനത്തിൽ സുജ-ബിനോയി ദമ്പതികളുടെ മകളാണ് ബിസ്മി. വിദ്യാർഥികളായ വിഷ്ണുവും രശ്മിയുമാണ് സഹോദരങ്ങൾ. കോളജിലെ നാഷനൽ സർവിസ് സ്കീമാണ് തൃശൂർ കേന്ദ്രമായ 'എക്സ്പെക്റ്റേഷൻ വാക്കേഴ്സ്' സംഘടനയുടെ സഹകരണേത്താടെ മുടിദാനം സംഘടിപ്പിച്ചത്.
മുറിച്ച മുടി വിഗ്ഗുണ്ടാക്കി അർബുദബാധിതർക്ക് സൗജന്യമായി നൽകാൻ മിറക്കിൾ ചാരിറ്റബിൾ അസോസിയേഷന് കൈമാറി. സി.എം.എസ് എൻ.എസ്.എസ് ലീഡർമാരായ സിജിൻ, ജോബിത, നവ്യ, അശ്വന്ത്, പ്രോഗ്രാം ഓഫിസർമാരായ ഡോ. അമൃത റീനു എബ്രഹാം, ഡോ. കെ.ആർ. അജീഷ് എന്നിവർ നേതൃത്വം നൽകി.
ഈ മാസം 31 വരെ പരിപാടിയുടെ ഭാഗമാകാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു. താൽപര്യമുള്ളവർ 9495340914 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.