തലയാഴം: പഞ്ചായത്തിലെ ആറാം വാർഡിലെ ഉരുന്നുകട പുത്തൻ പാലം തോടിന് കുറുകെയുള്ള പാലം തകർന്ന് ആഴമുള്ള തോട്ടിൽ വീണ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
എട്ടാം ക്ലാസ് വിദ്യാർഥി അരുൺ ബേബി (13), ആറാം ക്ലാസ് വിദ്യാർഥി ദേവനാരായണൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.
തലയാഴം ആറാം വാർഡിലെ ഈട്ടത്തറ കോളനിയിലേക്കുള്ള എളുപ്പ മാർഗമായ പാലത്തിങ്കൽ ചാലുപീടിക റോഡിെൻറ അവസാനമാണ് ഈ പാലം.
പത്ത് വർഷം മുമ്പ് പഞ്ചായത്ത് നാല് കോൺക്രീറ്റ് തൂണിൽ സ്ലാബിട്ട് തീർത്ത പാലത്തിെൻറ നടുഭാഗത്തെ സ്ലാബുകളാണ് തകർന്നത്. ഈട്ടത്തറ കോളനിയിൽ കളിക്കാൻ പോയ ശേഷം സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ മൂന്ന് കുട്ടികളിൽ രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രീജിൽ മനോജ് സൈക്കിളിൽ ആദ്യം പാലത്തിൽ മറുകര കടന്നു.
പിന്നാലെ സൈക്കിളുകളുമായി അരുൺ ബേബി, ദേവനാരായണൻ എന്നിവർ പാലത്തിൽ കയറിയപ്പോഴാണ് സ്ലാബ് തകർന്ന് ആഴമുള്ള ചളിനിറഞ്ഞ തോട്ടിലേക്ക് സൈക്കിളുകളുമായി വീണത്.
പാലത്തിെൻറ കോൺക്രീറ്റ് തൂണിൽ പിടിച്ചുകിടന്ന കുട്ടികളുടെ നിലവിളി കേട്ട് എത്തിയ ചാലുപീടിക വീട്ടിൽ കൃഷ്‌ണകുമാറും സുഹൃത്തും ചേർന്ന് കരക്കെത്തിച്ചു. ദേവനാരായണെൻറ മുഖത്തും നെഞ്ചിലും പോറലുകൾ ഉണ്ടായതൊഴിച്ചാൽ ഇരുവർക്കും വേറെ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.