പാമ്പാടി: വീട്ടുകാർ പള്ളിയിൽപോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. മീനടം പുത്തൻപുരപ്പടിക്ക് സമീപം കുഴിയാത്തുകടുപ്പിൽ മാത്യു സ്കറിയയുടെ (സണ്ണി) വീട്ടിലായിരുന്നു മോഷണം. ഞായറാഴ്ച രാവിലെ ഏഴോടെ പള്ളിയിൽപോയ വീട്ടുകാർ പത്തേമുക്കാലോടെ തിരിച്ചെത്തിയപ്പോൾ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തുറക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി.
വീട്ടിൽകയറി നോക്കുമ്പോൾ മുൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ടനിലയിലായിരുന്നു. മുറിയിലെത്തി പരിശോധിക്കുമ്പോഴാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതറിയുന്നത്. വീട്ടിലെ അലമാരയിൽ താക്കോലിട്ടിരുന്നെങ്കിലും പൂട്ടിയിടാറില്ലായിരുന്നു. അലമാര തുറന്നാണ് ഉള്ളിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടി എസ്.ഐമാരായ എം.ബി കോളിൻസ്, ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.