കാഞ്ഞിരപ്പള്ളി: അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, ഒന്നാം മൈൽ ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കാളകെട്ടി സ്വദേശിയുടെ ആനത്തോട്ടം ഭാഗത്തുള്ള വീട്ടിൽനിന്ന് 12 സീലിങ് ഫാനുകൾ, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസര്‍, കേബിളുകൾ, രണ്ട് മോട്ടോർ പമ്പുകൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. വീട് അടഞ്ഞുകിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് നേരത്തേ ടി.എസ്. ജെസിൽ, അബ്ദുൽ ഹക്കീം, അഫ്സൽ അഷറഫ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. ഒളിവിൽപോയ മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ, സി.പി.ഓമാരായ പി. ബിനു, രതീഷ്, റഫീഖ്, പീറ്റർ വർഗീസ്, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.