കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യബസ് അപകടത്തിൽപെടാൻ ഇടയായത് അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമാണെന്ന് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി. ശ്യാം പ്രാഥമിക റിപ്പോർട്ട് നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് മനസ്സിലാക്കിയത്. ഡ്രൈവർ എരുമേലി മടുക്ക കാഞ്ഞിരത്തുങ്കൽ കെ.ടി. സതീഷ് കുമാറും (55), കണ്ടക്ടർ കാളകെട്ടി കോവൂർ വീട്ടിൽ നിബുവും അപകടത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വിശദപരിശോധനക്ക് ശേഷം കൂടുതൽ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർവാഹന വകുപ്പ്. ശനിയാഴ്ച വൈകീട്ട് 7.15നാണ് വൈറ്റിലയിൽനിന്ന് ഈരാറ്റുപേട്ടക്ക് പോയ ‘ആവേമരിയ’ സ്വകാര്യ ബസ് അപകടത്തിൽപെട്ടത്. ഗുരുതരപരിക്കേറ്റ മൂന്നുപേർ അപകടനില തരണം ചെയ്തിട്ടുണ്ട്. മറിയുന്നതിന് 50 മീറ്റർ മുമ്പ് നിയന്ത്രണംവിട്ട ബസ് റോഡരികിലെ കൊടിമരങ്ങളിൽ ഇടിച്ച് വട്ടം കറങ്ങിയശേഷം മൂലേത്താഴത്ത് മധുവിന്റെ കെട്ടിടത്തിലേക്ക് ഇടിച്ചുമറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.