കുമരകം: കുമരകത്ത് ബി.എസ്.എൻ.എല്ലിന്‍റെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.പാലക്കാട് തെങ്കര മേലേതിൽ വീട്ടിൽ എം. സഹദ് (26), പാലക്കാട് കൈതച്ചിറ ഭാഗത്ത് തൃക്കുംപറ്റ വീട്ടിൽ മണികണ്ഠൻ ടി. അനിൽ (22) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞയാഴ്ച കുമരകം കവലയ്ക്കൽ പാലത്തിന് ഇരുവശവും സ്ഥാപിച്ചിരുന്ന 360 മീറ്റർ നീളംവരുന്ന പ്ലാസ്റ്റിക് ഇൻസുലേഷനോട് കൂടിയ കോപ്പർ കേബിളുകളും അത് കവർ ചെയ്യാൻ ഉപയോഗിക്കുന്ന ജി.ഐ പൈപ്പും കുമരകം ജെട്ടി പാലത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന 50 മീറ്ററോളം നീളം വരുന്ന കേബിളുകളും മോഷ്ടിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്കൊടുവിൽ ഇരുവരെയും തൃശൂരിൽനിന്നാണ് പിടികൂടിയത്.
ഇവർ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ മാരായ സുരേഷ്, മനോജ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ അഭിലാഷ്, രാജു, ജോമി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.