കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം കാമപുർ സ്വദേശി ഉമർ ഫാറൂഖിനെയാണ് കോട്ടയം എക്സൈസ് സംഘം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. വിൽപന ലക്ഷ്യമിട്ട് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബിയുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജ്, ബി. സന്തോഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസി. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത്. കെ. നന്ദിയാട്ട്, ടി.എ. ഹരികൃഷ്ണൻ, പ്രവീൺ ശിവാനന്ദ്, അനസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.