കോട്ടയം: പൂച്ചയുമായുള്ള 'പോരിനിടെ' വാഴയില്‍ കയറിയ മൂര്‍ഖന്‍ ഒടുവില്‍ ബാഗിലായി. ഇത്തിത്താനം സ്വദേശി ഉല്ലാസിന്റെ വീട്ടിലാണ് മൂര്‍ഖൻ പാമ്പിനെ കണ്ടത്. ഒരുമാസം മുമ്പ് വീടിന്റെ പരിസരത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നു. പിന്നീട് കാണാതായതോടെ ഗൗരവത്തിൽ എടുത്തിരുന്നില്ല.
എന്നാൽ, വ്യാഴാഴ്ച രാത്രി വാഹനത്തിൽ കയറിയ പൂച്ചയെ ഓടിക്കാന്‍ എത്തിയപ്പോള്‍ ചീറ്റല്‍ ശബ്ദം കേട്ടുവെങ്കിലും ഒന്നും കണ്ടില്ല. പൂച്ചയെ ഓടിച്ചുവിടാന്‍ നോക്കിയിട്ടും ഓടിപ്പോകാതെ വാഴയിലേക്ക് നോക്കിത്തന്നെ അത് ഇരിക്കുന്നതുകണ്ട് ശ്രദ്ധിച്ചപ്പോൾ പത്തിവിരിച്ചു ചീറ്റി നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടു.
ഉടൻ വനം വകുപ്പിന്റെ അംഗീകൃത റസ്ക്യൂവറും പൊലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഷെബിനെ ഉല്ലാസ് വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി ഒന്നര മിനിറ്റില്‍ തന്നെ മൂര്‍ഖനെ പിടികൂടി റെസ്ക്യൂ ബാഗിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.